ലോകത്തെ ആദ്യ പെണ്‍ വില്ലനാകും കിം ജോങ് ഉന്നിന്റെ സഹോദരി | Oneindia Malayalam

2020-04-27 95

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്‍ മരിച്ചോ ഇല്ലയോ എന്നറിയില്ല, എങ്കിലും ലോകരാജ്യങ്ങള്‍ കൊവിഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് കിമ്മിന്റെ കാലശേഷം ആരാകും ഉത്തരകൊറിയന്‍ ഭരണാധികാരി എന്നാണ്. കിമ്മിന്റെ സഹോദരി കിം യോ ജോങ്ങ് ആണ് അടുത്ത ഭരണാധികാരി ആവുക എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. അങ്ങനെ എങ്കില്‍ സഹോദരനേക്കാള്‍ വലിയ ക്രൂരയായ ഭരണാധികാരിയായി കിം യോ ജോങ്ങ് മാറും എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയാണ് ഈ അഭിപ്രായ പ്രകടനം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്